തലയോലപ്പറമ്പ് : സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 19 20 21 തീയതികളിൽ നടത്തുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം സി പി എം ജില്ലാ കമ്മറ്റി അംഗം കെ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു .സമിതി ഏരിയ പ്രസിഡന്റ് പി.ആർ.ദിലീഷ് അധ്യക്ഷത വഹിച്ചു. സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ്,സംസ്ഥാന കമ്മിറ്റി അംഗം എം.കെ.സുഗതൻ,ജില്ലാ വൈസ് പ്രസിഡൻ്റ് എം.കെ.ജയകുമാർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എൻ. റിയാസ്, ഏരിയ സെക്രട്ടറി കെ.ഇ.നജീബ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സംഘാടക സമിതി ഭാരവാഹികളായി
പി.വി.ഹരിക്കുട്ടൻ (ചെയർമാൻ)അബ്ദുൾ സലിം (രക്ഷാധികാരി) അബ്ദുൽ സലീം, എം കെ ജയകുമാർ (കൺവീനർ), ടി.എൻ.റിയാസ് പി.ആർ.ദിലീഷ്
( ജോയിൻ്റ് കൺവീനർ )
കെ ഇ നജീബ്
( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു





