ഡല്‍ഹി: താനൊരു സ്ത്രീയല്ല, നോണ്‍-ബൈനറി ആണെന്നു നേഹ ബോറ. ഡല്‍ഹി സമര നായികയുടെ ഞെട്ടിപ്പിക്കുന്ന തുറന്ന് പറച്ചില് അനുയായികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
തന്നെ മാധ്യമങ്ങള്‍ അവള് എന്ന് സംബോധന ചെയ്യരുതെന്നും നേഹ ആവശ്യപ്പെട്ടു. . പീക്ക് ടിവിക്ക് (Peek TV) നല്കിയ അഭിമുഖത്തിലാണ് നേഹ ബോറ തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ ഒരു സ്ത്രീയായോ പുരുഷനായോ സ്വയം അടയാളപ്പെടുത്തുന്നില്ലെന്ന് അവർ പറഞ്ഞു..
‘ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ’ (AISA) എന്ന സംഘടനയുടെ നേതാവാണ് അവർ.തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തിയ നേഹ, താൻ ഒരു സ്ത്രീയല്ലെന്നും മറിച്ച് ‘നോണ്‍-ബൈനറി’ (non-binary) ആണെന്നും വ്യക്തമാക്കി. താൻ ഒരു സ്ത്രീയോ പുരുഷനോ ആണെന്ന് അവർ സ്വയം കരുതുന്നില്ല. ഇവരുടെ ഈ പ്രസ്താവന വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ‘നോണ്‍-ബൈനറി’ (Non-binary) വ്യക്തികള്‍ ട്രാൻസ്ജെൻഡർ സമൂഹത്തില്‍ നിന്ന് വ്യത്യസ്തരാണ്.
ഇവരുടെ ലിംഗസ്വത്വം (gender identity) പുരുഷൻ, സ്ത്രീ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്നില്ല. ചിലർ തങ്ങളെ പുരുഷനും സ്ത്രീയും ചേർന്നവരായി കാണുമ്പോള്‍, മറ്റു ചിലർ തങ്ങളെ പുരുഷനോ സ്ത്രീയോ അല്ലാത്ത, സ്വതന്ത്രമായ ഒരു വ്യക്തിയായി കണക്കാക്കുന്നു. ഇവർ ഒരു പ്രത്യേക ലിംഗ ചട്ടക്കൂടിലും ഒതുങ്ങുന്നില്ല. നേഹ ബോറ, പുരുഷൻ അല്ലെങ്കില്‍ സ്ത്രീ എന്ന പരമ്പരാഗത ലിംഗസ്വത്വങ്ങള്ക്ക് അതീതമായ, സ്വതന്ത്രമായ ഒരു വ്യക്തിയായാണ് തന്നെത്തന്നെ കാണുന്നത്.






