തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി ഡിസിസി അംഗം
സുഹൈല്‍ ഷാജഹാന് പണം വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഡോ. സാബൈന് ശിവദാസനില്‍ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈല്‍ ഷാജഹാന് വാങ്ങിയത്.
ഇന്നലെ രാവിലെയാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ ഒരു ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തിയാണ് പണ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ക്ലിനിക്കിനെതിരെ ചങ്ങാതിക്കൂട്ടം എന്ന സോഷ്യല്‍ മീഡിയ പേജില്‍ സുഹൈല്‍ ഷാജഹാന് നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഈ വീഡിയോ നീക്കം ചെയ്യന്നതിന് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
സ്ഥാപന ഉടമ വഴങ്ങാത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുമെന്നടക്കം പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതോടുകൂടിയാണ് ആശുപത്രിയുടമ പേട്ട പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസിന്റെ നിര്‍ദേശപ്രകാരമാണ് സ്ഥാപന ഉടമ സുഹൈലിന് പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്.
ഇതിന് പിന്നാലെ രാവിലെ സുഹൈല്‍ ആശുപത്രിയിലേക്ക് എത്തി. അപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതര്‍ പേട്ട പൊലിസിനെ അറിയിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.






