അയ്മനം:കല്ലുമട ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് (എസ്.എൻ.ഡി.പി. 36-ാം നമ്പർ ശാഖ) സമീപം മീനച്ചിലാറുമായി ബന്ധിപ്പിക്കുന്ന കലുങ്കോടുകൂടിയ ചെറിയ കൈത്തോടിന്റെ ഇരുവശങ്ങളിലും എക്കൽ അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട നിലയിൽ.
പ്രാദേശിക മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുകയും
രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, അസിസ്റ്റന്റ് എൻജിനീയർ (AE) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരാതിയിൽ ചൂണ്ടിക്കാട്ടിയ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിൽക്കണ്ട് ബോധ്യപ്പെട്ടു.
കൈത്തോടിലെ തടസ്സങ്ങൾ നീക്കി സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ സ്വീകരിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.





