തലയോലപറമ്പ്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലയോലപറമ്പ് ഏരിയ സമ്മേളനം നടത്തി. തലയോലപ്പറമ്പ് കെആർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനംസമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ചില്ലറ വ്യാപാര മേഖല തകർന്നാൽ വ്യാപാരികളുടെയും അനുബന്ധ മേഖലയിലെ തൊഴിലാളികളുടെയും ജീവിതം വഴിമുട്ടുമെന്നും രാജ്യത്താകമാനം വലിയ തൊഴിൽ പ്രതിസന്ധി ഉണ്ടാക്കുമെന്നും ആർ. രാധാകൃഷ്ണൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കുത്തകൾക്ക് സർക്കാരുകൾ ഒത്താശ ചെയ്തുകൊടുക്കുമ്പോൾ ചെറുകിട സംരഭങ്ങൾ നടത്തി ജീവിക്കുന്നവരുടെ തൊഴിലും ജീവിതവുമാണ് നഷ്ടമാകുന്നതെന്നും അധികൃതരുടെ കണ്ണുതുറപ്പിക്കാൻ വലിയ പ്രക്ഷോഭങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമിതി ഏരിയ പ്രസിഡൻ്റ് പി. ആർ. ദിലീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.ഇ. നെജീബ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ പി.എ.റാസി കണക്കും അവതരിപ്പിച്ചു. യോഗത്തിൽ മുതിർന്ന വ്യാപാരികളേയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും സിപിഎം ജില്ലാകമ്മറ്റി അംഗം കെ.ശെൽവരാജ് ആദരിച്ചു. ഡോ.സി.എം.കുസുമൻ, പി.വി.ഹരിക്കുട്ടൻ, അന്നമ്മരാജു , വി.ടി. പ്രതാപൻ, പി.എം.ചെറിയാൻ, അബ്ദുൾസലിം ,എം.കെ. ജയകുമാർ,ശശികുമാർ, എം. ഒ.കുര്യക്കോസ്, ടി.എൻ. റിയാസ്, നവാസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ആർ. ദിലീഷ് (പ്രസിഡൻ്റ് ), കെ.ഇ. നെജീബ് (സെക്രട്ടറി), ശശികുമാർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട ഭരണ സമിതിയെ തെരഞ്ഞെടുത്തു.






