ഏറ്റുമാനൂർ : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 വർഷത്തെ പദ്ധതിയായ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ പരിശീലനത്തിന്റെയും ശിശുദിനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റിലെ 117 അങ്കണവാടികൾക്കും കളിപ്പാട്ട പഠനോപകരണത്തിന്റെയും വിതരണം നാട്ടകം സുരേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡണ്ട് ജയ്മാൻ കരീമഠം അധ്യക്ഷത വഹിച്ചു.അയിമനം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഹരികുമാർ സ്വാഗതവും കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. വൈശാഖ് മുഖ്യപ്രഭാഷണവും നടത്തി. കുമരകം പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി.ഗോപി കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്സ് ഏറ്റുമാനൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് മറിയാമ്മ ഫിലിപ്പ് ഏറ്റുമാനൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലൻ കുര്യാക്കോസ് മാത്യു ഏറ്റുമാനൂർ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബിനു ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ സബിത പ്രേംജി, നാസർ ചാത്തൻ ക്കോട്ടുമാലി,ശ്രീ സിനുജോൺ, ശ്രീദേവി പി സി, ആഷ രജി, സൂര്യ ആകാശ്,അയ്മനം പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ നിഷ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. അംഗനവാടികൾക്ക് കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും വാങ്ങുന്നതിന് സംഭാവന നൽകിയ കേരള സബർമതി ചാരിറ്റബിൾ സൊസൈറ്റി. ബാക്ക് വാട്ടർറിപ്പ്ൾസ് റിസോർട്ട് കുമരകം. ഗോകുലം റിസോർട്ട് കുമരകം. അബാദ് റിസോർട്ട് കുമരകം എന്നിവരെ എംഎൽഎ ആദരിച്ചു. പരിപാടിക്ക് ഏറ്റുമാനൂർ അഡിഷണൽ ശിശു വികസന പദ്ധതി ഓഫീസർ പി. എസ് ആശാ റാണി നന്ദി രേഖപ്പെടുത്തി





