ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരൻ അറസ്റ്റില്‍ .
കുറത്തികാട് തെക്കേക്കര വില്ലേജ് ചെറുകുന്നം മുറിയില്‍ നടയില്‍ വടക്കത്തില്‍ വീട്ടില്‍ അനന്തുവിനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി നിലവില്‍ ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു.
രണ്ടുവർഷത്തോളമായി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസിന് നല്കിയ മൊഴി. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും അനന്തു നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ കേസുകളില്‍ ഉള്‍പ്പെട്ട സമയത്ത് പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നു. ഒളിവില്‍ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
മാവേലിക്കര സിഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കുറത്തികാട് എസ്എച്ച്ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






