കോട്ടയം : ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സർക്കിൾ പാർട്ടിയും ആർ.പി.എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ബാഗിനുള്ളിൽ കടത്തിക്കൊണ്ട് വന്ന 2.040 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പിടിയിലായത്
ആസാം സ്വദേശിയായ അനറുൽ ഹുസൈൻ (28).
ട്രെയിനിലെ എ.സി കമ്പാർട്ട്മെൻ്റിൽ പട്ടാളക്കാരൻ ചമഞ്ഞാണ് പ്രതി സ്ഥിരമായി കഞ്ചാവ് കേരളത്തിലേക്ക് കടത്തിയിരുന്നത്.
പെരുമ്പാവൂർ മേഖലയിലെ അന്യ സംസ്ഥാന കഞ്ചാവ് കച്ചവടക്കാർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്.
പാർട്ടിയിൽഎക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോൺസൺ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ ബിബിൻ ദാസ്, അമൽ ദേവ്,അഷ്കർ സാബു, സി.ഇ.ഒ ഡി.വി.ആർ
പ്രദീപ്, ആർ.പി.എഫ് സി.കെ.ബി എസ്.ഐ പ്രെയ്സ് മാത്യു എച്ച്സി ജോസ്, വിപിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.






