തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയില്‍ ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മേഴ്സിയാണ് (65) കൊല്ലപ്പെട്ടത്. മേഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. നാട്ടുകാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. എന്തിനാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






