കണ്ണൂർ: പേരാവൂർ പാമ്പാളിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.
കൂരിയാടൻ അൻസാർ (30), പട്ടനാടൻ അരുൺ (29), മേൽമുരിങ്ങോടി അഭിജിത്ത് (30) എന്നിവർക്കാണ് പരുക്കേറ്റത്. രാത്രി എട്ടരയോടെയാണ് സംഭവം.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം
. പരുക്കേറ്റവരിൽ അൻസാറിന്റെ നില ഗുരുതരമാണ്.
ഇയാളെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും, അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






