തിരുവനന്തപുരം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോടനുബന്ധിച്ച് ലോക് ഭവന് ചുറ്റുമുള്ള 1 കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.
ഡ്രോൺ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ ഉപകരണങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനും വി.ഐ.പി. സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ റൂൾസ്, 2021-ലെ ചട്ടം 24 പ്രകാരമാണ് നടപടി.
തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വൈസ് പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമമേഖല റെഡ് സോണായി പ്രഖ്യാപിച്ചത്.
പ്രസ്തുത പ്രദേശത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും പ്രവർത്തിപ്പിക്കുന്നതും കർശനമായി നിരോധിച്ചിട്ടുള്ളതാണ്.
വൈസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് പൊതുജനങ്ങളും ഡ്രോൺ ഓപ്പറേറ്റർമാരും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.






