തിരുവനന്തപുരം: എല്‍.ഡി.എഫ് യോഗം ഈ മാസം 17ന് ചേരും. ഈ മാസം 17ന് എല്‍.ഡി.എഫ് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കള്‍ വൈകിട്ട് നാലുമണിക്കാണ് തിരുവനന്തപുരത്ത് യോഗം. സി.പി.ഐും സി.പി.എമ്മും തമ്മിലുള്ള ആശയവിനിമയത്തിനൊടുവിലാണ് യോഗം ചേരാൻ ധാരണയായത്.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എല്‍.ഡി.എഫ് യോഗം ചേർന്നിരുന്നില്ല. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്നതിനും മുന്നണി യോഗം ചേർന്നില്ല. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ തർക്കവും യോഗം ചേരുന്നതിന് തടസമായിരുന്നു. കൂടാതെ കൂടിയാലോചനകള്‍ ഉണ്ടാകുന്നില്ലെന്നും ഏകോപന കുറവും ഘടക കക്ഷികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.






