കോട്ടയം: അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുനിസിപ്പൽ, പഞ്ചായത്ത് ലൈസൻസിന്റെ അടിസ്ഥാനമായ നിബന്ധനകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 26ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും.
രാവിലെ 10ന് കോട്ടയം ജില്ലാ വ്യാപാരഭവനിൽ നിന്ന് പ്രകടനം ആരംഭിക്കും.
10.30ന് കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിക്കും.
അനധികൃത വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കുന്നതിനും വ്യാപാരമേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സമിതിയുടെ ആവശ്യം.





