കോട്ടയം : 2026ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പുരസ്കാരത്തിന് കോട്ടയം ജില്ലയിൽനിന്ന് 13 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. വിവിധ വിഭാഗങ്ങളിലായി മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മുൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും നിലവിൽ ഇടുക്കി എക്കണോമിക് ക്രൈം വിങ് ഡിവൈഎസ്പിയുമായ ടിപ്സൽ തോമസ് മേക്കാടൻ പുരസ്കാരത്തിന് അർഹനായി.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സത്യൻ എസ്., കോട്ടയം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ വി.എൻ., കോട്ടയം ടെലികമ്മ്യൂണിക്കേഷനിലെ സബ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ. എന്നിവരും മെഡലിന് അർഹരായി.
ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജോ വിജയൻ, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനൂപ് പി.എസ്., ഡി.സി.ആർ.ബി കോട്ടയത്തിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജനീഷ് പി.എസ്., പാലാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിസ പി.എസ്. എന്നിവരും പുരസ്കാര പട്ടികയിലുണ്ട്.
ഏറ്റുമാനൂർ സ്പെഷ്യൽ ബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അജയകുമാർ കെ.ആർ., കോട്ടയം ജില്ലാ ആസ്ഥാനത്തെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഡ്രൈവർ) മനോജ് കുമാർ എസ്. എന്നിവരും മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.
കോട്ടയം ലീഗൽ സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് എ.എസ്., എരുമേലി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീരാജ് ജി. നായർ, കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ സിവിൽ പോലീസ് ഓഫീസർ അരുൺ എസ്. എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് ഉദ്യോഗസ്ഥർ.
മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്. കോട്ടയം ജില്ലയിൽനിന്ന് 13 പേർക്ക് ഒരുമിച്ച് പുരസ്കാരം ലഭിച്ചതിൽ പോലീസ് സേനയ്ക്കും ജില്ലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.






