ThirdEye News
arrow_backതിരികെHealth

കരിമ്പൻ പിടിച്ച തുണികൾ ഇനി മാറ്റി വെയ്‌ക്കേണ്ട; കളയാൻ എളുപ്പവഴികൾ ഇതാ..

schedule2026 ഓഗസ്റ്റ് 31personസ്റ്റാഫ് റിപ്പോർട്ടർ
കരിമ്പൻ പിടിച്ച തുണികൾ ഇനി മാറ്റി വെയ്‌ക്കേണ്ട; കളയാൻ എളുപ്പവഴികൾ ഇതാ..

മഴക്കാലമായി കഴി‍ഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല.

ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു.

വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ.

തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം.

തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ..

ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക.

ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക.

ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക

ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്.

അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക.

10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി വെയിലത്ത് ഉണക്കാൻ ഇടുക.

പുളിച്ച മോരിന് കരിമ്പൻ അകറ്റി നിർത്താൻ മികച്ചൊരു പ്രതിവിധിയാണ്.

മോര് നല്ലതുപോലെ പുളിപ്പിച്ച ശേഷം കരിമ്പനുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക.

രണ്ടോ മൂന്നോ മണിക്കൂർ അത് തുണിയിൽ പിടിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം.

നാരങ്ങയും ഉപ്പുമാണ് മറ്റൊരു പ്രതിവിധി.

നാരങ്ങാനീരും ഉപ്പും ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി കരിമ്പനുള്ള ഭാ​ഗത്ത് തേച്ച് പിടിപ്പിക്കുക. 10 മിനുട്ടിന് ശേഷം കഴുകി കളയുക.

Continue Reading

കോഴിക്കോട് ജനവാസ മേഖലയിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അടുത്ത വാർത്തarrow_forward

കോഴിക്കോട് ജനവാസ മേഖലയിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

arrow_backമുൻപത്തെ വാർത്ത

കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് 15കാരനെ കാണാനില്ലെന്ന് പരാതി; വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ്, തലശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി ദൃശ്യങ്ങൾ

കണ്ണൂർ കൂത്തുപറമ്പിൽ നിന്ന് 15കാരനെ കാണാനില്ലെന്ന് പരാതി; വീട്ടിൽ നിന്നിറങ്ങിയത് ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ്, തലശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി ദൃശ്യങ്ങൾ

ബന്ധപ്പെട്ട വാർത്തകൾ

വെറും വയറ്റിൽ ഒരു നെല്ലിക്ക കഴിച്ചു നോക്കൂ ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ശീലമാക്കും

വെറും വയറ്റിൽ ഒരു നെല്ലിക്ക കഴിച്ചു നോക്കൂ ; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും ശീലമാക്കും

സന്ധിവേദനയും ഗൗട്ടും തടയാൻ ഒഴിവാക്കേണ്ട 7 പ്രധാന ഭക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയാം

സന്ധിവേദനയും ഗൗട്ടും തടയാൻ ഒഴിവാക്കേണ്ട 7 പ്രധാന ഭക്ഷണങ്ങള്‍; വിദഗ്ധര്‍ പറയുന്നത് എന്താണെന്ന് അറിയാം

പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങള്‍

പ്രോട്ടീന്റെ കുറവ് ; ശരീരം കാണിക്കുന്ന ആറ് ലക്ഷണങ്ങള്‍

 മുട്ട കഴുകി സൂക്ഷിക്കാറുണ്ടോ? അപകടം വിളിച്ചു വരുത്തരുത്;മുട്ടവാങ്ങി കഴുകി വൃത്തിയാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നവര്‍ ഈ  കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

മുട്ട കഴുകി സൂക്ഷിക്കാറുണ്ടോ? അപകടം വിളിച്ചു വരുത്തരുത്;മുട്ടവാങ്ങി കഴുകി വൃത്തിയാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com