കോട്ടയം: എം.ഡി.എം.എ കേസിൽ ചങ്ങനാശേരി മുനിസിപ്പല്‍ ആര്‍ക്കേഡിലെ മൊബൈല്‍ ഷോപ്പ് ഉടമയെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം സ്വദേശി ജസീം ജലാല്‍(35) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഉടമസ്ഥതയില്‍ മുനിസിപ്പല്‍ ആര്‍ക്കേഡിലുള്ള ആറു മൊബൈല്‍ വില്പന സ്ഥാപനങ്ങളും പോലീസ് പൂട്ടി സീല്‍ ചെയ്തു.
ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനം സി ഐ എം.ജെ.അരുണ്‍, എസ്.ഐ എസ്.സുനില്‍കുമാര്‍ എന്നിവരാണു ജസീമിനെ അറസ്റ്റ് ചെയ്തത്.
ഇയാളെ ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






