തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറില്‍ നിന്ന് മോഷ്ടിച്ച സ്വർണം ആളൊഴിഞ്ഞ പുരയിടത്ത് കുഴിച്ചിട്ടു.
വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും സ്വർണം കണ്ടെത്തി. ക്വട്ടേഷൻ ഏറ്റെടുത്ത അനുപ് രാജാണ് സ്വർണം രക്ഷപ്പെടുന്നതിനിടെ കുഴിച്ചിട്ടത്.
അനൂപ് കുഴിച്ചിട്ട സ്ഥലത്തുനിന്നും സ്വർണം എടുത്ത് പൊലീസിന് നല്കി. സ്വർണത്തിൻ്റെ അളവ് തിട്ടപ്പെടുത്തി വരുകയാണ്.
420 ഗ്രാം സ്വർണം പ്രതികളുടെ വാഹനത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമോലാണ് കവർച്ചയുടെ മുഖ്യ ആസൂത്രകനെന്നാണ് കണ്ടെത്തല്‍.
ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ കവർച്ചയില്‍ രണ്ട് ജ്വല്ലറി ഉടമകള്‍ അടക്കം ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ചിത്രം പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്സാപ്പ് ഡിപിയില്‍ കണ്ടതാണ് നിർണ്ണായകമായത്.






