കോട്ടയം: പഞ്ചായത്തിന്റെയോ മറ്റ് അധികാരികളുടേയോ
സഹായം തേടാതെ സ്വന്തം നാട്ടിലെ റോഡിലെ കുഴിയടച്ച് മാതൃകയായി കുടമാളൂർ ഏഴാം വാർഡിലെ ഐശ്വര്യ റസിഡൻസ് വെൽഫെയർ അസോസിയേഷൻ . ഇവരുടെ പരിധിയിൽ വരുന്ന റോഡുകളിലെ കുഴികൾ അടച്ച് ഗതാഗതസൗകര്യം മെച്ചപ്പെടുത്തി അസോസിയേഷൻ അംഗങ്ങൾ മാതൃകയായി.
𝟐𝟎𝟐𝟔 നവംബർ 𝟏𝟓 ഞായറാഴ്ചയാണ് റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
റോഡിലെ കുഴികൾ മൂലം വാഹനയാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കി വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ സ്വയം മുന്നിട്ടിറങ്ങിയത്.
പ്രവർത്തനത്തിൽ അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങളും ആത്മാർത്ഥമായി സഹകരിച്ചു. കൂട്ടായ്മയും പരസ്പര സഹകരണവും ഉണ്ടെങ്കിൽ നാടിന്റെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകുമെന്നതിന്റെ മികച്ച ഉദാഹരണമായി ഈ പ്രവർത്തനം മാറി.





