പാലാ:മീനിച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എല്‍.ഡി.എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
യു. ഡി. എഫി ല്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം കേരള കോണ്‍ഗ്രസ് (എം)ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിലാണ് ചരിത്രത്തിലാദ്യമായി എല്‍. ഡി. എഫ്. ബാങ്കിന്റെ ഭരണത്തില്‍ എത്തുന്നത്.
താലൂക്കിലെ ഇരുപത്തിയൊന്ന് പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും പ്രവര്‍ത്തന പരിധിയായിട്ടുള്ള മീനച്ചില്‍ കാര്‍ഷിക വികസന ബാങ്കിന് അറുപത്തിനാല് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണുള്ളത്. പാലായിലുള്ള ഹെഡ് ഓഫീസിന് പുറമേ പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളും പന്ത്രണ്ടായിരത്തിലേറെ ഓഹരി ഉടമകളുമുണ്ട്.
നബ്ബാര്ഡ് ഫണ്ടുകള്‍ മാത്രം ഉപയോഗിച്ച് എല്ലാത്തരം വായ്പകളും നല്കുന്നു എന്നതും നിക്ഷേപങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ കേന്ദ്രബാങ്കില്‍ സുരക്ഷിതമാണ് എന്നതും കാര്‍ഷിക വികസന ബാങ്കുകളുടെ മാത്രം പ്രത്യേകതയാണ്. നിക്ഷേപങ്ങള്‍ വായ്പാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിനാല്‍ നിക്ഷേപകര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും നിക്ഷേപവും പലിശയും കൃത്യമായി നല്കാന് കാര്‍ഷിക വികസന ബാങ്കിന് കഴിയും.
കേരളത്തിലെ എഴുപത്തിയേഴ് താലൂക്കുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ കാര്‍ഷിക വികസന ബാങ്കുകളിലെ നില്പ് വായ്പ എണ്ണായിരം കോടി രൂപയിലേറെയാണ്.
വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് പലിശയില്‍ വീണ്ടും ഇളവ് നല്കുന്ന ഗുഡ് പേ മാസ്റ്റര്‍ പദ്ധതി കാര്‍ഷിക വികസന ബാങ്കുകളുടെ വായ്പാ വിതരണത്തെ ആകര്‍ഷകമാക്കുന്ന പ്രത്യേകതകളിലൊന്നാണ്. ഈ പദ്ധതിയിലൂടെ മീനച്ചില്‍ കാര്‍ഷിക വികസന ബാങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം മുപ്പത് ലക്ഷം രൂപയാണ് പലിശയിനത്തില്‍ വായ്പക്കാര്‍ക്ക് ഇളവ് നല്‍കിയത്.
സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലും വായ്പക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വായ്പാ തുകയും സ്ഥിരനിക്ഷേപങ്ങളും ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും, എം .എസ്. എസ് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്തുണ്ടായ ബാങ്കിന്റെ വളര്‍ച്ചയും നിലവിലെ ഭരണസമിതിയിലുള്ള വിശ്വാസവുമാണ് എല്ലാ വിഭാഗം ഓഹരിയുടമകളുടെയും പിന്തുണയോടെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുവാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും, രാഷ്ടിയത്തിനതീതമായി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്കുന്ന എല്ലാ ഇടപാടുകാര്‍ക്കും നന്ദി അറിയിക്കുന്നതായും ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കലും വൈസ് പ്രസിഡന്റ് അഡ്വ. ബെറ്റി ഷാജുവും പറഞ്ഞു. നാളെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.സഹകരണ വകുപ്പിലെ യൂണിറ്റ് ഇന്‍സ്പെക്ടറാണ് വരണാധികാരി. കേരള കോണ്‍ഗ്രസ് (എം)-പത്ത് , സി.പി.എം-രണ്ട്,സി.പി .ഐ ഒന്ന് എന്നിങ്ങനെയാണ് പുതിയ ഭരണസമതിയിലെ കക്ഷിനില.
ഔസേപ്പച്ചന് വാളിപ്ലാക്കല്‍, പെണ്ണമ്മ ജോസഫ്,പി.എം മാത്യു, ബെന്നി തെരുവത്ത്, സണ്ണി നായിപുരയിടം, അലക്സ് കൊട്ടാരം , ജോബി വര്‍ഗീസ് കുളത്തറ, ടോമി വാഴംപ്ലാക്കല്‍, തോമസുകുട്ടി വരിക്കയില്‍, എല്‍സ റോസ് ഐപ്പന് പറമ്പിക്കുന്നേല് (കേരള കോണ്‍ഗ്രസ്-എം ) പ്രസാദ് കെ. ശ്രീഭവന്‍, ലതിക അജിത് (സി.പി .എം ) ബാബു ടി.ജി തലയിണക്കര (സി. പി.ഐ) എന്നിവരാണ് പുതിയ ഭരണസമതിയംഗങ്ങള്‍.





