കണ്ണൂര്‍ : അര്ജുന് ആയങ്കിക്ക് എതിരെ കേസെടുത്ത് കണ്ണൂര്‍ സൈബര്‍ പൊലീസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി പോസ്റ്റിട്ട സംഭവത്തിലാണ് അര്ജുന് ആയങ്കിക്ക് എതിരെ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് നല്കിയ പരാതിയിലാണ് നടപടി. കാലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
'വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്' എന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി എന്ന നിലയില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അര്ജുന് ആയങ്കിയുടെ വെല്ലുവിളി. 'ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെൻ്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം ഞാന്‍ നിരപരാധിയെങ്കില്‍ കള്ളക്കേസെടുത്ത് അധികാരദുര്‍വിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാന്‍ ഞാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു എന്നായിരുന്നു അര്ജുന് ആയങ്കി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
നിലവിൽ അർജുൻ ആയങ്കിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്. അർജുന്റെ സഹോദരൻ അഖിലിനെ ഇന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരിൽ നിന്നാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്.






