കുറുപ്പന്തറ: ഗൂഗിള്‍ മാപ്പ് നോക്കി വന്ന കാര്‍ തോട്ടില്‍ വീണു. ബുധനാഴ്ച രാത്രി കുറുപ്പന്തറ കടവിലെ തോട്ടിലാണു കാര്‍ വീണത്.അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.ആന്ധ്രപ്രദേശില്‍ നിന്നും ആലപ്പുഴയിലേക്കു പോവുകയായിരുന്ന 5 അംഗ വിനോദയാത്ര സംഘമാണ് കാറില്‍ ഉണ്ടായിരുന്നത്.
ശക്തമായ മഴയില്‍ കുറുപ്പന്തറ കടവ് ഭാഗത്ത് വലിയ വെള്ള കെട്ട് അനുഭവപ്പെട്ടിരുന്നതിനാല്‍ ഡ്രൈവര്‍ക്കു വഴി കാണാന്‍ കഴിഞ്ഞിരുന്നില്ല. ഗൂഗിള്‍ മാപ്പ് നോക്കിയാണു സംഘം യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷവും ഇവിടെ ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണിരുന്നു. നാട്ടുകാര്‍ മിനി ലോറിയില്‍ വടം കെട്ടി വാഹനം തോട്ടില്‍ നിന്നും വലിച്ചുകയറ്റി.






