കുമരകം: ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ (Reg.No. 260/82) ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് അത്തം ദിനമായ 2026 ഓഗസ്റ്റ് 16 ഞായറാഴ്ച തുടക്കമാകും.അത്തം മുതൽ തിരുവോണം വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച ക്ലബ്ബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി നിർവ്വഹിക്കും.
ക്ലബ്ബ് പ്രസിഡന്റ് ബ്രഹ്മശ്രീ. ഗോപാലൻ തന്ത്രികൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.വി. അനിൽകുമാർ സ്വാഗതം ആശംസിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അലൻ കുര്യാക്കോസ് മാത്യു, ശ്രീനാരായണ പബ്ലിക് ബോട്ട് റെയിസ് ക്ലബ്ബ് സെക്രട്ടറി എസ്.ഡി. പ്രേംജി, SNSC രക്ഷാധികാരികളായ കെ.പി. ആനന്ദക്കുട്ടൻ, മധുബാബു ജി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ജോയിന്റ് സെക്രട്ടറി ജിസൻ പി.ആർ. നന്ദി രേഖപ്പെടുത്തും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം തിരുവാതിരകളിയും കരോക്കെ ഗാനമത്സരവും അരങ്ങേറും.
കരോക്കെ ഗാനമത്സരം
ഗാനമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2026 ഓഗസ്റ്റ് 15-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ: 9961745795, 9539948819, 9744097708






