കൊച്ചി: എറണാകുളത്ത് വനിതാ ടിടിഇയോട് മോശമായി പെരുമാറിയ യുവാവിനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. കായംകുളം സ്വദേശി ആബിദിനെതിരെയാണ് കേസെടുത്തത്.
ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് വനിതാ ടിടിഇയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
എറണാകുളം സൗത്ത് റെയില്‍വേ പൊലീസാണ് കേസ് എടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു. പരിശോധനയ്ക്കിടെ ടിക്കറ്റില്ലാത്ത യുവാവിനെ ഉദ്യോഗസ്ഥ ചോദ്യം ചെയ്തു. തുടർന്നാണ് യുവാവ് മോശമായി പെരുമാറിയത്.
ട്രെയിൻ കോട്ടയം ഭാഗത്ത് എത്തിയപ്പോഴാണ് അതിക്രമം നടന്നത്. കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറും.






