കുമരകം : ബസ് സർവീസുമില്ല സഹപാഠികളും കൂട്ടിനില്ലാതെ നടന്നു വലഞ്ഞ 29 വിദ്യാർത്ഥിനികൾക്ക് ഇനി സൈക്കിൾ സ്വന്തം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് സൈക്കിളുകൾ വിതരണം നടത്തി
.
കുമരകം ഗവൺമെൻ്റ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പഠിക്കുന്ന, വീട്ടിൽ ഏക പെൺകുട്ടി മാത്രമുള്ള. ബസ് റൂട്ട് പോലും ഇല്ലാത്ത ദൂരെയുള്ള പ്രദേശങ്ങളിൽ നിന്ന് നടന്ന് സ്കൂളിലെത്തി പഠിക്കുന്ന കുട്ടികൾക്കാണ് എസ്ബി.ഐ കുമരകം ബ്രാഞ്ചിൻ്റെ സഹായ ഹസ്തം
മഴയും വെയിലും സഹിച്ച്, ക്ഷീണിച്ച് ക്ലാസ്സിൽ എത്തുന്നതിന് പകരം, ഇനി അവർക്ക് ഉന്മേഷത്തോടെ, സമയത്ത് സ്കൂളിൽ എത്താൻ കഴിയുമെന്നും, പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുമെന്നും ബ്രാഞ്ച് മാനേജർ ഹിസാന പറഞ്ഞു
ഒരു പെൺകുട്ടി സൈക്കിൾ ചവിട്ടുമ്പോൾ അവൾ നേടുന്നത് ആത്മവിശ്വാസമാണെന്നും തനിക്ക് തനിയെ പോകാൻ കഴിയുമെന്നും ലക്ഷ്യത്തിലേക്ക് എത്താൻ വേഗം കഴിയുമെന്ന ധൈര്യം ലഭിക്കുമെന്നും അത് നാടിന്റെ ഭാവിക്ക് തന്നെ കരുത്താണെന്നും പരിപാടി ഉദ്ഘാ. ടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം പി.കെ. വൈശാഖ് പറഞ്ഞു
പിടിഎ പ്രസിഡൻ്റ് വിജയകുമാർ ആയില്യത്തിൻ്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു . കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ഗോപി, സ്കൂൾ പ്രിൻസിപ്പൽ സത്യൻ, ഹെഡ്മാസ്റ്റർ അബ്ദുൽ കലാം, ഹയർ സെക്കൻഡറി അധ്യാപിക പൂജ , വാർഡ് അംഗം ബിനു തുടങ്ങിയവർ പ്രസംഗിച്ചു






