ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന് ഉപതെരഞ്ഞെടുപ്പ് ഇന്ന്.
രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
വിജയ് മാരേട്ട് (യുഡിഎഫ്), മഞ്ജു സുജിത്ത്(എല്‍ഡിഎഫ്), എ. മനോജ് (എന്‍ഡിഎ) എന്നിവരാണ് സ്ഥാനാര്‍ഥികൾ.തൃക്കൊടിത്താനം പഞ്ചായത്തിലെ ഒന്നുമുതല്‍ 22വരെയുള്ള വാര്‍ഡുകൾ, പായിപ്പാട് പഞ്ചായത്തിലെ ഒന്നുമുതല്‍ 17വരെയുള്ള വാര്‍ഡുകൾ,
മാടപ്പള്ളി പഞ്ചായത്തിലെ പത്ത്, 12, 16, 17, 18, 19 വാര്‍ഡുകളും വാഴപ്പള്ളി പഞ്ചായത്തിലെ 21 (വെട്ടിത്തുരുത്ത്), 22(പറാൽ)
വാര്‍ഡുകളും ഉള്‍പ്പെടെ 47 വാര്‍ഡുകളാണ് തൃക്കൊടിത്താനം ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.
തൃക്കൊടിത്താനം ജില്ലാ ഡിവിഷന് അംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി
നിയോജകമണ്ഡലത്തില്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ ഡിവിഷനില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
77 പോളിംഗ് ബൂത്തുകളാണുള്ളത്.






