കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി.
ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.
സ്വകാര്യ ബസിൻ്റെ ഡ്രൈവറായ സി.കെ ബിനോയിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
നേരത്തെ ഡ്രൈവർ സി കെ ബിനോയിയുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒ നടപടികൾ ആരംഭിച്ചിരുന്നു.
അപകടത്തിന് കാരണം ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ആണെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
കൊച്ചിയിലെ ബസുകളുടെ മണരപ്പാച്ചിലിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു.
എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോദിച്ച കോടതി ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ ആണെന്നും പറഞ്ഞിരുന്നു.
അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനും കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു.
വിഷയത്തിൽ കൊച്ചി കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി നടപടി എടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി.
കാക്കനാട് യുവതി അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചശേഷമാണ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം.






