കോട്ടയം : ഉല്ലല കൊതവറ റോഡിൽ കൊതവറ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ ഏഴ് ബുധനാഴ്ച രാവിലെ 10.30ന് നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ ആണ് ഉദ്ഘാടനം നിർഹിക്കുക.
ചടങ്ങിൽ കെ ബിനിമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും.
വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ശശികുമാർ, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ്, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ പിജെ സെബാസ്റ്റിയൻ, ഹൈമി ബോബി, തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, ഗ്രാമപഞ്ചായത്തംഗം ബിന്ദു സാജൻ, പി.കെ. ആശ, ആശ ഭാനുപ്രിയ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.






