മുംബൈ: രാജ്യത്ത് മോഹൻലാലിനേക്കാള് മികച്ച നടനായി മറ്റാരുമില്ലെന്ന് ബോണി കപൂർ. ഒരുപാട് നടന്മാരുണ്ടെങ്കിലും മോഹൻലാല്‍ അതിനേക്കാള്‍ മുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കിലെയും തമിഴിലെയും മികച്ച നടന്മാരെക്കുറിച്ചും ബോണി പറയുക ഉണ്ടായി. ഇപ്പോള്‍ ഒരു പൊതു പരിപാടിയില്‍ ബോണി പറഞ്ഞ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
'തെലുങ്ക് സിനിമ ഒരു ഗ്ലാമർ വശം കാണിച്ചു, തമിഴില്‍ നിന്നും ഭാരതി രാജ, ഭാഗ്യരാജ്, ശ്രീധർ അങ്ങനെ ഒരുപാട് നടൻമാർ ഉണ്ടായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടൻ ഉണ്ടായിരിക്കുന്നത് മലയാള സിനിമയില്‍ നിന്നാണ്, അത് മോഹൻലാല്‍ ആണ്. രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹൻലാലിനേക്കാള് മികച്ചതായി ആരുമില്ല', ബോണി കപൂർ പറഞ്ഞു.
അതേസമയം, മോഹൻലാല്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രം ഓപ്പറേഷൻ ഗംഗ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജോർജിയയിലാണ് ഓപ്പറേഷൻ ഗംഗ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാലിനും അർജുൻ രാംപിലിനുമൊപ്പം ഭാഗ്യശ്രീ ബോർസെ, ആദില്‍ ഹുസൈൻ, പാർത്ഥിപൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം മോഹൻലാലിന്റെ 367ാമത് സിനിമയാണ്.






