ഏറ്റുമാനൂർ: ഏറ്റുമാനൂർ–പട്ടിത്താനം ജംഗ്ഷനിൽ റോഡിൽ രൂപപ്പെട്ട വലിയ കുഴി നികത്താത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡിൽ അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. അടിയന്തരമായി കുഴി നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി. നേതൃത്വം അറിയിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് സനീഷ് ഗോപി, ജനറൽ സെക്രട്ടറി രാജേഷ് ടി. ആർ., മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഉഷ സുരേഷ്, മുനിസിപ്പാലിറ്റി പ്രസിഡന്റ് കെ. വി. സാബു, കൗൺസിലർ വേണു ഗോപാൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.






