തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി മയിൽപ്പീലി സ്കോളർഷിപ്പ് സംഘടിപ്പിക്കാൻ സംഘപരിവാർ അനുകൂല
അധ്യാപക സംഘടനയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തമാക്കി പ്രതിപക്ഷം.
ബിജെപി ഭരണം നടത്തുന്ന യുഡിഎഫ് സർക്കാരാണ് സംസ്ഥാനത്തെന്നും പൊതു വിദ്യാഭ്യാസ മന്ത്രിക്ക് ഈ
കാര്യത്തിൽ ആശങ്ക ഇല്ലെന്നും സിപിഐഎം കുറ്റപ്പെടുത്തി.
പൊതുവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ പിടി മുറുക്കിയെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.
മലബാറിലെ സ്കൂളുകൾ മോഹവില കൊടുത്ത് സംഘപരിവാർ വാങ്ങി കൂട്ടുകയാണ്.
പൊതു വിദ്യാഭ്യാസ മന്ത്രിക്ക് ഈ കാര്യത്തിൽ ആശങ്ക ഇല്ല.
മയിൽപ്പീലി സ്കോളർഷിപ്പ് കുറിച്ച് ലീഗിന് അറിയില്ലേയെന്ന് അദേഹം ചോദിച്ചു. യുഡിഎഫി ൻ്റെ രാഷ്ട്രീയം സംഘപരിവാരിന് അനുകൂലമാണ്.
എൽഡിഎഫിനെ ദുർബലമാക്കാനാണ് യുഡിഎഫ് നീക്കം.
ഇതിന് ബിജെപിയെ കൂട്ടുപിടിക്കുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ സംഘപരിവാർ വിധേയത്വം വീണ്ടും വീണ്ടും പ്രദർശിപ്പിക്കുന്നെന്ന് സിപിഐയും വിമർശിച്ചു.
അദ്ധ്യാപകർ മുതൽ വിദ്യാഭ്യാസ ഡയറക്ടർ വരെ സംഘപരിവാർ അനുകൂല നിലപാട് എടുക്കുന്നു.
വിദ്യാഭ്യാസ മന്ത്രി ഇതൊന്നും അറിയുന്നില്ലെന്ന് കെ.രാജൻ കുറ്റപ്പെടുത്തി.
ബാലഗോകുലം പ്രസിദ്ധീകരണമായ മയിൽപ്പീലിയുടെ സ്കോളർഷിപ് പരീക്ഷയ്ക്ക് നൽകിയ
അനുമതിയാണ് വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിരുന്നു.
യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി യംഗ് സ്കോളർ എക്സാം എന്ന പേരിലാണ് സ്കോളർഷിപ്പ് പദ്ധതി.
ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അനുമതി നൽകിയിരുന്നത്.
ദേശീയ അധ്യാപക പരിഷത്ത് മയിൽപ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയിൽപ്പീലി മാസിക






