കോട്ടയം: സേവാ സങ്കൽപ്പ് അഭിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി യാത്ര ബൈക്ക് റാലി നാളെ കോട്ടയത്ത്.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 സംഘടന മണ്ഡലങ്ങളിൽ നിന്ന് മണ്ഡലം അദ്ധ്യക്ഷൻമാർ നയിക്കുന്ന ബൈക്ക് റാലികൾ രാവിലെ 9:30 ന് കോട്ടയത്ത് സംഗമിക്കും.
10 ന് കോട്ടയം റെഡ്ഡിയർ ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ ജി എന്നിവർ വീഡിയോ കോൺഫ്രൻസിൽ കൂടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.
സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി ജില്ലയിലെ അങ്കണവാടികളിൽ,അങ്കണവാടി ഉത്സവങ്ങൾ സംഘടിപ്പിച്ചു.
അങ്കണവാടി ടീച്ചർ ,ഹെല്പേര്, ആശാ വർക്കർ എന്നിവരെ അനുമോദിച്ചു.
കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
1000 പേരുടെ രക്തദാന ഡയറക്ടറി ഉണ്ടാക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
കോട്ടയത്തെ 10 സംഘടന മണ്ഡലങ്ങളിൽ ബിജെപി ജനപ്രതിനിധികളുടെഉൾപ്പടെയുള്ള വാർഡുകളിൽ വികസിത കേരളം ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര പദ്ധതികൾ ജങ്ങൾക്കിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി ക്യാമ്പുകൾ,മെഡിക്കല് ക്യാമ്പുകൾ എന്നിവ നടത്തി.
സ്വാച്ച് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
വികസനത്തിനായി വെളിച്ചം പകരം എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാകുന്ന വികസനപ്രവർത്തനങ്ങൾക്കുള്ള ആദരസൂചകമായി ഭവനങ്ങളിൽ പൊതുഇടങ്ങളിലും ദീപം തെളിയിച്ചു.
കുട്ടികൾക്കായി ചിത്രരചന മത്സരം,പ്രസംഗ മത്സരം,റീൽസ് മത്സരം ഷോർട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കുന്നു .






