ദിസ്പൂർ: ആസാമിലെ ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നഗേൻ രാജ്ബോംഗ്ഷി (44), ഭാര്യ സാനു രാജ്ബോംഗ്ഷി (38), മകള്‍ മീന രാജ്ബോംഗ്ഷി (12) എന്നിവരാണ് മരിച്ചത്.
മൂത്തമകൻ പ്ലബ് രാജ്ബോംഗ്ഷിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
കനത്ത മഴയെ തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട് പൂർണമായി തകരുകയായിരുന്നു. പരിക്കേറ്റ പ്ലബ് രാജ്ബോംഗ്ഷിക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
തിങ്കളാഴ്ച രാത്രി മുതല്‍ ഗുവാഹത്തിയില്‍ കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിൻമുകളില് നിന്ന് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് ഗുവാഹത്തിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്






