കുമരകം: കുമരകം കലാഭവൻ ഭക്തിഗാനങ്ങളുമായി രംഗത്തേക്ക്. വൃശ്ചിക മാസം മുതൽ മണ്ഡലകാലത്ത് വീടുകളിലും ക്ഷേത്രങ്ങളിലുമായി കെട്ട് നിറയ്ക്കലിൻ്റെ ഭാഗമായും അല്ലാതെയും നാല്പത്തിയൊന്ന് ദിവസവും ഭജനകളും ഭക്തി ഗാനമേളകളുമൊക്കെ മുൻകാലങ്ങളിൽ നടന്നിരുന്നെങ്കിലും ഇപ്പോൾ അതൊക്കെ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കുമരകം കലാഭവൻ കലാഭവൻ കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ കുറഞ്ഞ നിരക്കിൽ പ്രൊഫഷണൽ കലാകാരൻമാരെ അണിനിരത്തി കൊണ്ട് ഭക്തിഗാന പരിപാടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഭജനയും ഭക്തി ഗാനമേളയും ആവശ്യക്കാരുടെ സൗകര്യാർത്ഥം ഓർക്കസ്ട്രയുടെ അകമ്പടിയോടും കരോക്കെയിലും ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കലാഭവൻ പ്രസിഡൻ്റ് . എം. എൻ ഗോപാലൻ ശാന്തിയും, സെക്രട്ടറി എസ്. ഡി പ്രേംജിയും പറഞ്ഞു.
അന്വേഷണങ്ങൾക്ക്: 9947335338
9446863339,
9562183296





