കുമരകം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന നടത്തുന്ന കുമരകം സോക്കർ അക്കാദമിയുടെ കീഴിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ഫിഫയുടെ അംഗീകൃത ലൈസൻസ് കോച്ചായ ഗോകുലിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. എല്ലാ ശനി ഞായർ ദിവസങ്ങളിലും രാവിലെ 7 മുതൽ ആണ് പരിശീലന പരിപാടി നടക്കുക. മൊബൈൽ അഡിക്ഷനും ലഹരി ഉപയോഗങ്ങൾക്കും എതിരെയുള്ള സന്ദേശം ഉയർത്തുക കുട്ടികളിൽ ആരോഗ്യമുള്ള മനസ്സും ശരീരവും വളർത്തിയെടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. കായിക പരിശീലനത്തോടൊപ്പം തന്നെ കുട്ടികൾക്ക് യോഗ പരിശീലനവും ഇതോടൊപ്പം നൽകുന്നു.
ക്യാമ്പിലേക്ക് ചേരാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക
9447571109
8848653791





