പാലക്കാട്: അട്ടപ്പാടി മേഖലയിലെ നവജാത ശിശുമരണ കാരണങ്ങൾ വിദഗ്ധ സംഘങ്ങളെ നിയോഗിച്ച്
അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ടു വിദഗ്ധ സംഘങ്ങളെ നിയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് നൽകണം.
വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.






