മേടം:ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. പ്രവർത്തനവിജയം, മത്സരങ്ങളില്‍ നേട്ടം, അംഗീകാരം, ആരോഗ്യലാഭം എന്നിവ പ്രതീക്ഷിക്കാം.
എന്നാല്‍ വൈകുന്നേരം 6 മണിക്ക് ശേഷം കാര്യങ്ങളില്‍ തടസ്സം, ആരോഗ്യപ്രശ്നങ്ങള്‍, യാത്രാ ബുദ്ധിമുട്ടുകള്‍, പ്രവർത്തനമാന്ദ്യം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഇടവം: രാവിലെ മുതല്‍ വൈകുന്നേരം വരെ ചില പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവരാം. നഷ്ടം, ശത്രുശല്യം, മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം. എന്നാല്‍ വൈകുന്നേരത്തിന് ശേഷം ഭാഗ്യം തെളിഞ്ഞ് കാര്യവിജയം, സ്ഥാനലാഭം, സാമ്പത്തിക നേട്ടം, അംഗീകാരം എന്നിവ കൈവരും.
മിഥുനം: കാര്യങ്ങളില്‍ പുരോഗതി, ശത്രുക്കളെ മറികടക്കല്‍, ഉത്സാഹം, ധനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരത്തിന് ശേഷം കലഹം, നിരാശ, അഭിമാനക്ഷതം, മാനസിക പ്രയാസം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
കർക്കടകം: ദിവസത്തിന്റെ ആദ്യപകുതിയില്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകണമെന്നില്ല. ആരോഗ്യകാര്യങ്ങളിലും യാത്രകളിലും ശ്രദ്ധ വേണം. വൈകുന്നേരത്തിന് ശേഷം അനുകൂല സമയം ആരംഭിക്കും. കാര്യവിജയവും ആരോഗ്യവും സന്തോഷവും കൈവരും
ചിങ്ങം: മത്സരവിജയം, ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച, സ്ഥാനമാനങ്ങള്‍, യാത്രാവിജയം എന്നിവ പ്രതീക്ഷിക്കാം. എന്നാല്‍ വൈകുന്നേരം കഴിഞ്ഞാല്‍ ശരീരസുഖക്കുറവ്, ബിസിനസില്‍ നഷ്ടം, അലച്ചില്‍, കാര്യതടസ്സം എന്നിവ ശ്രദ്ധിക്കേണ്ടിവരും.
കന്നി: മികച്ച ദിനമാണ്. പ്രവർത്തനവിജയം, അംഗീകാരം, പരീക്ഷകളില്‍ നേട്ടം, ധനയോഗം, സന്തോഷം എന്നിവയ്ക്കൊപ്പം ബന്ധുക്കളുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും.
തുലാം: ആദ്യപകുതിയില്‍ ചെലവുകള്‍ വർധിക്കാനും യാത്രകളില്‍ തടസ്സമുണ്ടാകാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. വൈകുന്നേരത്തിന് ശേഷം സ്ഥിതി മാറി കാര്യവിജയവും അംഗീകാരവും ആരോഗ്യനേട്ടവും പ്രതീക്ഷിക്കാം.
വൃശ്ചികം: പ്രവർത്തനങ്ങളില്‍ തിരിച്ചടി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ആരോഗ്യപ്രശ്നങ്ങള്‍, യാത്രാ തടസ്സം എന്നിവയ്ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തിന് ശേഷം ഗുണദോഷങ്ങള്‍ കലർന്ന അനുഭവങ്ങളായിരിക്കും.
ധനു: കാര്യവിജയം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, മത്സരവിജയം, അംഗീകാരം എന്നിവ ലഭിക്കും. എന്നാല്‍ വൈകുന്നേരത്തിന് ശേഷം നഷ്ടസാധ്യത, ശത്രുശല്യം, ഇച്ഛാഭംഗം, മാനസിക സമ്മർദ്ദം എന്നിവയില്‍ ജാഗ്രത പാലിക്കുക.
മകരം: പ്രവർത്തനങ്ങളില്‍ നേട്ടം, മത്സരവിജയം, അംഗീകാരം, ആരോഗ്യനേട്ടം, ബിസിനസ് ലാഭം എന്നിവ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ തുറന്നുവരാനും സാധ്യതയുണ്ട്.
കുംഭം: ആദ്യപകുതിയില്‍ കാര്യപരാജയം, ധനതടസ്സം, ആരോഗ്യപ്രശ്നങ്ങള്‍, യാത്രാ ബുദ്ധിമുട്ടുകള്‍ എന്നിവ നേരിടേണ്ടിവരും. എന്നാല്‍ വൈകുന്നേരം 6 മണിക്ക് ശേഷം സാഹചര്യം മെച്ചപ്പെട്ട് കാര്യവിജയവും അംഗീകാരവും സന്തോഷവും ലഭിക്കും.
മീനം: കാര്യതടസ്സം, അഭിപ്രായവ്യത്യാസം, കലഹസാധ്യത, മാനസിക പ്രയാസം എന്നിവയ്ക്ക് സാധ്യതയുണ്ട്. അടുത്തവരുമായി തെറ്റിദ്ധാരണകള്‍ ഒഴിവാക്കാൻ ക്ഷമയും വിവേകവും പുലർത്തുന്നത് ഗുണകരമായിരിക്കും






