നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം.
പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു. സ്കോർ 40-34 എന്ന സ്കോറിന് മറികടന്നു.
വനിതാ കബഡിയിലും മേധാവിത്വം തുടർന്ന് ഇന്ത്യ.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഫൈനലിൽ ഇറാനെ 37-34 എന്ന സ്കോറിന് വീഴ്ത്തി സ്വർണം നേടിയിരുന്നു.
ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്.
ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ വിനോദ് രണ്ടാം മെഡൽ നേടി. സ്ക്വാഷിലും മാരത്തണളിലും ആയിരുന്നു ഇന്നത്തെ മറ്റ് മെഡലുകൾ.
സ്ക്വാഷ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ അഭയ് സിങും വനിതാ വിഭാഗത്തിൽ അനാഹത്ത് സിങ്ങും മെഡൽ ഉറപ്പിച്ചു.
ഷൂട്ടിംഗിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് മലയാളി താരം വിദർശ കെ വിനോദ്, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീം വെള്ളി നേടിയത്.
പക്ഷെ ഇതേ ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച വിദർശയ്ക്കും തിലോത്തമയ്ക്കും മെഡൽ നേടാനായില്ല.
പുരുഷ മാരത്തണിൽ ഇന്ത്യയുടെ ചരിത്ര വെള്ളി മെഡലിനും ജപ്പാൻ ഇന്ന് സാക്ഷിയായി.
2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ പൂർത്തിയാക്കി സാവൻ ബർവാളാണ് മെഡൽ നേടിയത്.
44വർഷത്തെകാത്തിരിപ്പിനൊടുവിലാണ് ഈ ഇനത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നത്.
സ്ക്വാഷിൽ മിക്സഡ് ടീം വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ – വേലവൻ സെന്തിൽ കുമാർ സഖ്യമാണ് വെങ്കലം നേടിയത്.
സെമിയിൽ ചൈനയോട് തോറ്റതോടെയാണ് നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്.






