ജാപ്പാൻ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. പതിനായിരം മീറ്റർ ഓട്ടത്തില്‍ സീമ വെങ്കലം നേടി. വുഷുവില്‍ റോഷിബിന ദേവിയിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം.
ഷൂട്ടിങില്‍ അനന്ത് ജീത് സിങ് - പാരിനാസ് ജോഡിയും റോവിങ്ങില്‍ സത്നാം സിങ് - സല്മാൻ ഖാൻ സഖ്യത്തിനും വെങ്കലം ലഭിച്ചു.
പുരുഷന്മാരുടെ നൂറ് മീറ്ററില്‍ ഗുരീന്ദർവീർ സിങും അനിമേഷ് കുജൂറും സെമിയില്‍ എത്തി. 4*400 മീറ്റർ മിക്സ്ഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു.
മലയാളി താരം ടി എസ് മനു ഉള്‍പ്പെടെ ടീമാണ് വെള്ളി നേടിയത്. വനിതാ കബഡി സെമിയിലേക്ക് വനിതകള്‍ കടന്നു. ഗ്രൂപ്പ് റൗണ്ടില്‍ മൂന്നില്‍ മൂന്ന് ജയങ്ങളോടെ ഇന്ത്യ സെമിയില്‍.






