കൊച്ചി : എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനെയും ടിവി രാജേഷിനെയും വെറുതെ വിട്ടു. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസില്‍ എറണാകുളം സിബിഐ കോടതിയുടേതാണ് വിധി. സിപിഐഎം നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്തും ഉള്‍പ്പെടെ പതിനെട്ട് പേരെയാണ് കുറ്റവിമുക്തരാക്കിയത്.
ഒന്നാം പ്രതി സുമേഷ് ഉള്‍പ്പെടെ പതിമൂന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിയ്ക്കും. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിംലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും പ്രതികരിച്ചു.
2-ാം പ്രതി: ഗണേശന്, 4-ാം പ്രതി: വിജേഷ്, 5-ാം പ്രതി: കെ. പ്രകാശന്, 6-ാം പ്രതി: ഉമേശന്, 8-ാം പ്രതി: ലതീഷ്, 11-ാം പ്രതി: സി.എന്‍. മോഹനന്, 13-ാം പ്രതി: നിതിന്‍, 17-ാം പ്രതി: സുധാകരന്, 18-ാം പ്രതി: നവീന്‍, 19-ാം പ്രതി: ശ്യാംജിത്ത്, 21-ാം പ്രതി: ഷാജി, 22-ാം പ്രതി: പ്രകാശന് മുതുവാനി, 23-ാം പ്രതി: അജയകുമാര്‍ എന്‍.പി, 24-ാം പ്രതി: രാജീവന് പി.എസ്, 29-ാം പ്രതി: ബാബു, 30-ാം പ്രതി: യു.വി. വേണു, 32-ാം പ്രതി: പി. ജയരാജന്, 33-ാം പ്രതി: ടി.വി. രാജേഷ് എന്നിവരെയാണ് കേസില്‍ വെറുതെ വിട്ടത്. അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി വിധി പറഞ്ഞത്.






