കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ വയർമാൻ, ഡിജിറ്റൽ ഫോട്ടോഗ്രാഫർ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഓരോ ഒഴിവിലേക്ക് ഓഗസ്റ്റ് 19ന്(ബുധനാഴ്ച) രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.
ബന്ധപ്പെട്ട എൻജിനീയറിംഗ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും,
അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0481 2551062, 6238139057.






