കോട്ടയം : കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) നടപ്പാക്കുന്ന 'ഒരു കുടുംബം ഒരു സംരംഭം' (ഒഎഫ്ഒഇ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതിയിലൂടെ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി ലഭിക്കും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. പ്രായം 18നും 40നും മധ്യേ ആയിരിക്കണം. സാഫില്‍ നിന്ന് ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫോം കോട്ടയം ജില്ലയില്‍ കാരാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും വൈക്കം, കുമരകം മത്സ്യഭവനുകളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 24ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി നല്‍കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9745556674, 7306377007,8075248141, 9446209817.






