പന്തളം: പന്തളം സബ് ജില്ലാ കലോത്സവത്തിൽ പന്തളം എൻ.എസ്.എസ്. ജി.എച്ച്.എസിലെ വിദ്യാർത്ഥിനി അഞ്ജലി അനീഷ് മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം നേടി.
തുമ്പമൺ എം.ജി.എച്ച്.എസ്.എസിൽ നവംബർ 11, 12, 13 തീയതികളിലായി നടന്ന കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ അഞ്ജലി, ഭരതനാട്യത്തിൽ എ ഗ്രേഡും നാടോടി നൃത്തത്തിൽ സെക്കൻഡ് എ ഗ്രേഡും കരസ്ഥമാക്കി.
ആർ.എൽ.വി അഞ്ജലി ടീച്ചറാണ് അഞ്ജലിയുടെ ഗുരു.
മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടിയ അഞ്ജലിക്ക് അഭിനന്ദന പ്രവാഹമാണ്.





