ThirdEye News
arrow_backതിരികെSports

ഏഷ്യൻ ഗെയിംസ് ലോങ് ജംപില്‍ മലയാളിത്തിളക്കം, ആൻസി സോജന് വെള്ളി

schedule2026 സെപ്റ്റംബർ 27personസ്റ്റാഫ് റിപ്പോർട്ടർ
ഏഷ്യൻ ഗെയിംസ് ലോങ് ജംപില്‍ മലയാളിത്തിളക്കം, ആൻസി സോജന് വെള്ളി

ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ മലയാളി താരം ആൻസി സോജന് വെള്ളി മെഡല്‍. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.

വെറും രണ്ട് സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണം നഷ്ടമായത്. അവസാന ശ്രമത്തില്‍ 6.55 മീറ്റർ ചാടിയ ചൈനീസ് താരം ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ 6.60 മീറ്റർ പ്രതീക്ഷിച്ചിരുന്നതിനാല്‍ സ്വർണം നഷ്ടമായതില്‍ ചെറിയ നിരാശയുണ്ടെന്നും ആൻസി സോജൻ പ്രതികരിച്ചു.

തൃശൂർ നാട്ടികയിലുള്ള ആൻസിയുടെ വീട്ടിലേക്ക് ചരിത്രവിജയം ആഘോഷിക്കാൻ നാടൊന്നാകെ ഒഴുകിയെത്തി. ഏഴ് മീറ്റർ ജംപ് ആയിരുന്നു ആൻസിയുടെ പ്രധാന സ്വപ്നമെന്നും അവിടുത്തെ പ്രതികൂല കാലാവസ്ഥ പ്രകടനത്തെ ചെറിയ രീതിയില്‍ ബാധിച്ചെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പുരുഷന്മാരുടെ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മറ്റു അത്‌ലറ്റിക്സ് ഇനങ്ങളിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. സ്ക്വാഷില്‍ ഇന്ത്യ രണ്ട് വെള്ളി മെഡലുകള്‍ സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ അഭയ് സിംഗും വനിതാ വിഭാഗത്തില്‍ അനാഹത് സിങ്ങുമാണ് വെള്ളി നേടിയത്. വനിതകളുടെ 200 മീറ്ററില്‍ ഹരിത ഭദ്രയും ഡെക്കാത്ത്ലോണില്‍ തേജസ്വിൻ ശങ്കറും ഇന്ത്യയ്ക്കായി വെങ്കല മെഡലുകള്‍ അണിഞ്ഞു. വനിതകളുടെ മൂവായിരം മീറ്റർ സ്റ്റീപ്പിള്‍ചേസിലും ഇന്ത്യക്ക് വെങ്കലം ലഭിച്ചു. ഇന്ത്യയുടെ പാറുള്‍ ചൗധരിയാണ് വെങ്കലം നേടിയത്.

Continue Reading

പാലാ പൊൻകുന്നം റൂട്ടില്‍ പൂവരണിയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌  അപകടം; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു, ഒപ്പം ഉണ്ടായിരുന്ന മകന് ഗുരുതര പരുക്ക്
അടുത്ത വാർത്തarrow_forward

പാലാ പൊൻകുന്നം റൂട്ടില്‍ പൂവരണിയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു, ഒപ്പം ഉണ്ടായിരുന്ന മകന് ഗുരുതര പരുക്ക്

arrow_backമുൻപത്തെ വാർത്ത

വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കരളിൽ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമർ; സങ്കീർണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം

ബന്ധപ്പെട്ട വാർത്തകൾ

  കാല്‍നൂറ്റാണ്ടിന് ശേഷം ലോകകപ്പിൽ അർജന്റീനയും ഇംഗ്ളണ്ടും നേർക്ക് നേർ;അർജന്റീന ലോകകപ്പ് സെമിയിൽ എത്തുന്നത് ഇത് ഏഴാം തവണ;ഇംഗ്ളണ്ടിന്റെ കരുത്ത് ഹാരി കേനും ജൂഡ് ബെല്ലിംഗ്ഹാമും

കാല്‍നൂറ്റാണ്ടിന് ശേഷം ലോകകപ്പിൽ അർജന്റീനയും ഇംഗ്ളണ്ടും നേർക്ക് നേർ;അർജന്റീന ലോകകപ്പ് സെമിയിൽ എത്തുന്നത് ഇത് ഏഴാം തവണ;ഇംഗ്ളണ്ടിന്റെ കരുത്ത് ഹാരി കേനും ജൂഡ് ബെല്ലിംഗ്ഹാമും

  ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ഇന്ത്യൻ ടീമിൽനിന്നു പുറത്ത്;ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്ക് പര്യടനത്തിനിടെ ഇന്ത്യക്ക് വൻ  തിരിച്ചടി

ഹർഷിത് റാണയും വരുൺ ചക്രവർത്തിയും ഇന്ത്യൻ ടീമിൽനിന്നു പുറത്ത്;ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്ക് പര്യടനത്തിനിടെ ഇന്ത്യക്ക് വൻ തിരിച്ചടി

ഇന്ത്യൻ ക്രിക്കറ്റില്‍ നിര്‍ണായക ദിനം; സീനിയര്‍ താരങ്ങളുടെ ഭാവിയും തോല്‍വികളും ചര്‍ച്ച ചെയ്യാൻ ബിസിസിഐ വിളിച്ച്‌ ചേർത്ത നിർണായക അവലോകന യോഗം ഇന്ന്

ഇന്ത്യൻ ക്രിക്കറ്റില്‍ നിര്‍ണായക ദിനം; സീനിയര്‍ താരങ്ങളുടെ ഭാവിയും തോല്‍വികളും ചര്‍ച്ച ചെയ്യാൻ ബിസിസിഐ വിളിച്ച്‌ ചേർത്ത നിർണായക അവലോകന യോഗം ഇന്ന്

കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസൺ താരലേലം നാളെ കോവളത്ത് നടക്കും; താരലേലത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു

കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസൺ താരലേലം നാളെ കോവളത്ത് നടക്കും; താരലേലത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com