തിരുവനന്തപുരം: തലസ്ഥാനത്തെ കാലടിയില്‍ 73-കാരിയായ വയോധികയെ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഇളയ മകനും മരുമകളും അറസ്റ്റിലായി.
മർദനത്തില്‍ വയോധികയ്ക്ക് തലയിലും മുഖത്തും പരുക്കേറ്റിരുന്നു. ആദ്യം പരാതി നല്‍കിയെങ്കിലും കേസ് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാല്‍ സംഭവം വാർത്തയായതോടെ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ച് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കാലടി ടി.സി. 50/540 വീട്ടില്‍ മധു (40), ഭാര്യ ആതിര (32) എന്നിവരെയാണ്ഫോർട്ട് പൊലീസ്പിടികൂടിയത്. കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നില്‍ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരുക്കേല്‍പ്പിച്ചത്.
മർദനത്തില്‍ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവേറ്റിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിന് ശേഷം ഫോർട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടർന്ന് കേസ് ഒത്തുതീർപ്പാക്കുകയുമായിരുന്നു.
എന്നാല്‍, വയോധികയെ മർദിച്ച വിവരം പുറത്തറിയുകയും വാർത്തയാകുകയും ചെയ്തതോടെ വീണ്ടും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.പൊലീസ്






