ചങ്ങനാശേരി അതിരൂപത ചെറുപുഷ്പം മിഷൻലീഗിന്റെ നേതൃത്വത്തിലുള്ള 38-ാമത് അൽഫോൻസാ തീർഥാടനം നാളെ: അതിരൂപതയിലെ വിവിധ ഫൊറോനകളിൽനിന്നുള്ള കുഞ്ഞുമിഷണറിമാരടക്കം പതിനായിരക്കണക്കിനു വിശ്വാസികള്‍ കാൽനടയായി കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലും വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലും എത്തി മധ്യസ്ഥ പ്രാർഥന അർപ്പിക്കും.