ആലപ്പുഴ:ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ
കൈക്കൂലി വാങ്ങിയ ഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ എൻഎച്ച്എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷിനെയാണ് (53) വിജിലൻസ് സംഘം ഇന്ന് ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, കോട്ടയം വിജിലൻസ് എസ്പി ആർ ബിനു എന്നിവരുടെ നിർദേശാനുസരണമായിരുന്നു നടപടി.






