തൃക്കോതമംഗലം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കൊച്ചാലുംമൂട് ഷാപ്പിലെ ജീവനക്കാരൻ മരിച്ചു. തൃക്കോതമംഗലം ചെല്ലിച്ചിറയിൽ വീട്ടിൽ സുഗുണൻ ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തിന് ശേഷം 7 മാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാകുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി രാത്രി ഷാപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നടന്നു പോകുകയായിരുന്ന അദ്ദേഹത്തെ ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ : പരേതയായ നിർമ്മല
മക്കൾ : അർച്ചന മനീഷ്, പരേതനായ അനീഷ്
മരുമകൻ : മനീഷ് കുമാർ






