കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകട കേസിൽ 17 കാരന് ജാമ്യം അനുവദിച്ച ഉത്തരവ്
റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഹൈക്കോടതിയിൽ.
കേവലം അശ്രദ്ധയല്ല ഉണ്ടായതെന്നും മനുഷ്യ ജീവന് വില കൽപിക്കാത്ത മനോഭാവമാണെന്നും ഭദ്രകീർത്തി.
കുട്ടിയുടേ പിതാവായ ജൂഡിഷ്യൽ ഓഫീസർ ഉന്നത സ്വാധീനമുള്ളയാളാണെന്നും ഹർജിയിൽ
ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും ജാമ്യം നൽകി വിടുന്നത് നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും ഹർജിയിൽ പറയുന്നു.
കുട്ടിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇരയുടെ അവകാശം പരിഗണിക്കണം.
നടപടി ക്രമങ്ങളിലെ പൊലീസ് വീഴ്ച്ച വേറെ വിഷയമെന്നും ഭദ്രകീർത്തി ഹർജിയിൽ പറയുന്നു.
ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ
പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിക്കുന്നത്.
ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ട കേസാണെന്നും ജാമ്യം നൽകി വിടുന്നത് നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം
ചെയ്യപ്പെടുമെന്നും ഹർജിയിൽ പറയുന്നു. കുട്ടിയെ ഒബ്സെർവഷൻ ഹോമിൽ അയക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഇരയുടെ അവകാശം പരിഗണിക്കണം.
നടപടി ക്രമങ്ങളിലെ പൊലീസ് വീഴ്ച്ച വേറെ വിഷയമെന്നും ഭദ്രകീർത്തി ഹർജിയിൽ പറയുന്നു.
ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകടയുടമയായ ജയബാലകൃഷ്ണൻ മരിക്കുന്നത്.






