ചങ്ങനാശേരി: എ.സി റോഡില്‍ റെഡ്സ്ക്വയറിന് സമീപം എതിരെ വന്ന ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം.
പുഴവാത് മഞ്ഞിപ്പുഴ പരേതനായ വിശ്വന്റെ മകന് വിപിലേഷ് (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം.
തിരുവല്ലക്കു സമീപം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് രാത്രിയില്‍ വീട്ടിലേക്കു മടങ്ങവേ
എ.സി റോഡില്‍ റെഡ്സ്ക്വയറിനു സമീപം എതിരെ വന്ന ബൈക്കു സൈക്കിളില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ വിപിലേഷിന്റെ തലക്ക് ഗുരുതര പരുക്കേറ്റു.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ സമീ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
രക്ഷിക്കാനായില്ല.
ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഫാത്തിമാപുരം കെ.എം.എസ്.എസ് ശ്മശാനത്തിൽ നടത്തി.






