കോട്ടയം: ബൈക്ക് അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന വിജയപുരം പഞ്ചായത്ത് മുൻ മെംബർ കൂടിയായ നന്ദു കൃഷ്ണ (കണ്ണൻ-27) മരിച്ചു.
കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപം മാങ്ങാനത്തു വച്ചാണ് അപകടമുണ്ടായത്.
നന്ദുവും, സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സുഹൃത്ത് കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
മാങ്ങാനം മാങ്കൂട്ടത്തിൽ റെജിയുടെയും ഷീജയുടെയും ഏകമകനാണ്.
2020ൽ 22-ാം വയസിലാണ് നന്ദു ബിജെപി പ്രതിനിധിയായി വിജയപുരം പഞ്ചായത്ത് ആശ്രമം 11-ാം വാർഡിൽനിന്നു വിജയിച്ചത്.
അന്നു ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം കൂടിയായിരുന്നു നന്ദു കൃഷ്ണ.
സംസ്കാരം ഇന്ന് 3:30ന്. മുട്ട ന്പലം ശ്മശാനത്തിൽ.






